നിര്‍ത്തിയിട്ട ബസ്സിന് പിന്നിൽ ട്രക്ക് ഇടിച്ചു; റോഡരികിൽ കിടന്നുറങ്ങിയ 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

By sisira.28 07 2021

imran-azhar

 

 

 


ലഖ്നൗ: നിര്‍ത്തിയിട്ട ബസ്സിന് പിറകില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ച് റോഡരികിൽ കിടന്നുറങ്ങിയിരുന്ന 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ബറാബങ്കി ജില്ലയിലാണ് സംഭവം.

 

ബിഹാര്‍ സ്വദേശികളായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

ഹരിയാണയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് കഴിഞ്ഞദിവസം രാത്രി ദേശീയപാതയില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയി.

 

യാത്ര മുടങ്ങിയതിനെതുടര്‍ന്ന് തൊഴിലാളികള്‍ ബസ്സില്‍ നിന്നിറങ്ങി റോഡരികില്‍ കിടന്നുറങ്ങുകയായിരുന്നു.

 

അമിതവേഗതയിലെത്തിയ ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസ്സിന് പിറകില്‍ ഇടിച്ചുകയറുകയായിരുന്നു.

 

ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ ബസ്സ് തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറിയിറങ്ങി.

 

പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സത്യ നാരായണ്‍ സാബത്ത് അറിയിച്ചു.

 

ബസ്സിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുളള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

OTHER SECTIONS