18മത് ഫില്‍ക്ക അന്തര്‍ദേശീയ ചലച്ചിത്രോത്സവം

By Online Desk.17 10 2018

imran-azhar

 

 

തിരുവനന്തപുരം ഇക്കൊല്ലത്തെ ഫില്‍ക്ക അന്തര്‍ദേശീയ ചലച്ചിത്രോത്സവം 19 മുതല്‍ 25 വരെ യൂണിവേഴ്‌സിറ്റി സെന്ററില്‍ ആരംഭിക്കും. 18മത് അന്തര്‍ദേശിയ ചലച്ചിത്രമേള 19 ന് വൈകുന്നേരം അടൂര്‍ ഗോപാല കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് സമ്മാനിക്കും. അഭിലാള് സംവിധാനം ചെയ്ത ആളൊരുക്കത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സഖറിയ, കമല്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും. ജൂണില്‍ ചന്ദ് അക്കാഡമിയില്‍ നടത്തിയ ക്യാമ്പസ് ഫിലിം ഫെസ്റ്റിവലിലെ വിജയിക്കള്‍ക്ക് അടൂര്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കും. ഏഴ് ദിവസങ്ങളിലായി 35 സിനിമകളും 7 കഥേതര ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമാ വിഭാഗത്തില്‍ നിന്നും 14 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫ്രാന്‍സ് , സ്‌പെയിന്‍, യു കെ , യു എസ് എ, ജപ്പാന്‍, സ്‌പെയിന്‍, യു കെ, ഉക്രൈന്‍, ഹംഗറി, ജര്‍മിനി, ടര്‍ക്കി, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.

OTHER SECTIONS