വ്യോമസേന സ്ഥാപക ദിനത്തിൽ ഇന്ത്യ ആദ്യ റഫാൽ പോർ വിമാനം ഏറ്റുവാങ്ങി

By Sooraj Surendran.08 10 2019

imran-azhar

 

 

പാരിസ്: ഫ്രാൻസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിർമാതാക്കളായ ഡാസോ ഏവിയേഷനിൽ നിന്നും ഏറ്റുവാങ്ങി. ഇന്ത്യൻ വ്യോമസേനയുടെ സ്ഥാപകദിനത്തിലാണ് റഫാൽ യുദ്ധ വിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി മാറിയത്. 6 റഫാൽ വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽനിന്നു വാങ്ങുന്നത്. അടുത്ത വർഷം മേയോടെ കരാർ പ്രകാരമുള്ള മുഴുവൻ വിമാനങ്ങളും ഇന്ത്യയിൽ എത്തുമെന്നാണ് വിവരം.


ബോർദോ മെരിഗ്‌നാക് വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ആയുധപൂജയ്ക്കു ശേഷമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിമാനം ഏറ്റുവാങ്ങിയത്. 'വ്യോമസേനയെ നവീകരിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും, റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും ചടങ്ങിൽ പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ മേഖലകളിലെ ധാരണ സംബന്ധിച്ചു രാജ്‌നാഥ് സിംഗും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും തമ്മിൽ കൂടിക്കാഴ്ച നടത്തി.

 

OTHER SECTIONS