കനാലി‍ല്‍ ചെളി നീക്കുന്നതിനിടെ ലഭിച്ചത് രണ്ട് കാറുകൾ; രണ്ടിലും മൃതദേഹങ്ങൾ

By Bhumi.23 06 2021

imran-azhar

 

 

ലക്നൗ: യുപിയിലെ ചെളി നീക്കുന്നതിനിടെ ഗംഗ കനാലി‍ല്‍ നിന്ന് ലഭിച്ചത് രണ്ട് കാറുകൾ, രണ്ടിലും ഓരോ മൃതദേഹങ്ങളും.

 

 

ദിൽഷാദ് അന്‍സാരി, ഹരേന്ദ്ര ദത്ത് അത്രേ എന്നിവരുടെ മൃതദേഹങ്ങളാണു ലഭിച്ചതെന്നു തിരിച്ചറിഞ്ഞു. യുപിയിലെ മുസഫർ നഗറിലാണു സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.ദിൽഷാദ് അന്‍സാരിയെ കഴിഞ്ഞ ജനുവരിയിലാണു കാണാതായത്. 

 


കാറിന്റെ പിൻസീറ്റീൽനിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചാണു മരിച്ചയാളെ തിരിച്ചറിഞ്ഞത്. ബാഗ്രയിലെ താമസക്കാരനായ ഇയാൾ ഒരു സുഹൃത്തിന്റെ കാര്‍ ഉപയോഗിക്കുകയായിരുന്നെന്നാണു വിവരം.

 

 

ദിൽഷാദിനെ കാണാനില്ലെന്ന സഹോദരന്‍ വാജിദ് അൻസാരി ന്യൂമന്ദി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.അൻസാരിയുടെ മൃതദേഹം ലഭിച്ച ഇടത്തുനിന്ന് 55 കിലോമീറ്റർ അകലെ സികേഡയിലാണ് ഹരേന്ദ്ര ദത്ത് ആത്രേയുടെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരിയിലാണ് ഇയാളെ കാണാതാകുന്നത്.

 

 

 

OTHER SECTIONS