എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് 2 മുസ്ലീങ്ങളെ അടിച്ചുകൊന്നു

By Shyma Mohan.13 Jun, 2018

imran-azhar


    റാഞ്ചി: ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയില്‍ എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് കുപിതരായ ആള്‍ക്കൂട്ടം 2 മുസ്ലീങ്ങളെ തല്ലിക്കൊന്നു. ദുല്ലു ഗ്രാമത്തിലെ മുന്‍ഷി മുര്‍മു എന്നയാളുടെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 13 എരുമകളെ മോഷ്ടിച്ചെന്നാരോപിച്ചാണ് സിറാബുദ്ദീന്‍ അന്‍സാരി(35), മുര്‍താസ അന്‍സാരി(30) എന്നീ രണ്ട് യുവാക്കളെ ഗ്രാമവാസികള്‍ അടിച്ചുകൊന്നത്. മോഷ്ടിച്ച എരുമകളെ ഇവരുടെ കൈവശം കണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ മുര്‍മുവിനെയും മറ്റ് മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുല്ലുവില്‍ നിന്നും 40 കിലോമീറ്ററോളം അകലെയുള്ള ഗ്രാമത്തിലുള്ളവരാണ മരണപ്പെട്ടത്. രാവിലെയാണ് മോഷണക്കുറ്റം ആരോപിച്ച് അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടിയത്. സിറാബുദ്ദീനും മുര്‍താസിനും പുറമെ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ നാട്ടുകാരുടെ കയ്യില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

OTHER SECTIONS