കങ്കണ റാണവത്തിനോട് മോശമായി പെരുമാറിയ സംഭവം ; 9 മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തി ഇൻഡിഗോ

By online desk .25 10 2020

imran-azhar


ന്യൂഡല്‍ഹി: നടി കങ്കണ റണാവത്ത് സഞ്ചരിച്ച വിമാനത്തിനുള്ളിൽ മോശമായി പെരുമാറിയതിന് ഒൻപത് മാധ്യമപ്രവർത്തകർക്ക് യാത്ര വിലക്കി ഇൻഡിഗോ വിമാന കമ്പനി .15 ദിവസത്തേക്ക് വിലക്ക് ഏര്‍പെടുത്തിരിക്കുന്നത്. സെപ്റ്റംബർ ഒൻപതിനാണ് നടപടിക്ക് ആധാരമായ സംഭവം നടക്കുന്നത്.അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബദ്ധപ്പെട്ട് കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിൽ വലിയ വാക്ക് പോര് നിലനിന്നിരുന്നു. ഇതിനിടെ തന്റെ സ്വദേശമായ ചണ്ഡീഗഢില്‍നിന്ന് മുംബൈയിലേക്ക് വരാന്‍ കങ്കണ തീരുമാനിച്ചു.


ഇൻഡിഗോ വിമാനത്തിലായിരുന്നു കങ്കണ മുംബൈയിലേക്ക് പുറപ്പെട്ടത്. ഈ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകർ സുരക്ഷാ- സാമൂഹിക അകലം പാലിക്കുക എന്നീ നിര്‍ദേശങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു.വിമാനത്തിനുള്ളിൽ മോശമായി പെരുമാറിയെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കാത്തതിന് ഡി ജി സി എ ഇന്ഡിഗോക്ക് താക്കീത് നൽകിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്‍ഡിഗോ ആഭ്യന്തര കമ്മിറ്റി രൂപവത്കരിക്കുകയും കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കുകയുമായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

OTHER SECTIONS