ഒറ്റപ്പാലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് 2 പേര്‍ മരിച്ചു; 28 പേര്‍ക്ക് പരിക്ക്

By Shyma Mohan.17 Mar, 2018

imran-azhar


    ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ഒറ്റപ്പാലം - തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസും മിനി കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് - കുളപ്പുള്ളി പാതയില്‍ വൈകിട്ട് ആറുമണിക്കായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലും തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.