ഹൈദരാബാദിൽ പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ മരിച്ചു

By Sooraj Surendran.06 10 2019

imran-azhar

 

 

ഹൈദരാബാദ്: ഹൈദരാബാദിൽ പരിശീലന പറക്കലിനിടെ വിമാനം തകർന്നുവീണ് രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു. മരിച്ചവരിൽ ഒരാൾ ട്രെയിനി പൈലറ്റായ പ്രകാശ് വിശാല്‍ ആണ്. സ്ത്രീയായ സഹപൈലറ്റിനെ തിരിച്ചറിഞ്ഞിട്ടില്ല. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലെ പരുത്തി പാടത്തിലാണ് വിമാനം തകർന്ന് വീണത്. അന്തരീക്ഷത്തിൽ പലതവണ മലക്കം മറിഞ്ഞാണ് വിമാനം പാടത്തിലേക്ക് പതിച്ചത്. ഹൈദരാബാദിലെ ബെഗംപേട്ട് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ എഞ്ചിൻ തകരാറും, പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും ഏവിയേഷന്‍ അക്കാദമിയിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

 

OTHER SECTIONS