ഒഴുക്കിൽപെട്ട് രണ്ടര വയസുകാരന് ദാരുണാന്ത്യം

By Sooraj S.11 Jul, 2018

imran-azhar

 

 

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ രാവിലെ ഉദ്ദേശം 10 മണിയോടെയാണ് അപകടം ഉണ്ടായത്. ഷംസുദീൻ ഷാഹിനാ ദമ്പതികളുടെ മകനായ മുഹമ്മദ് ഷാമിൽ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഷാമിൽ വീട്ടിനടുത്തുള്ള തോട്ടിനരികിലേക്ക് പോകുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. തോട്ടിനരികിലേക്ക് എത്തിയ കുട്ടി അബദ്ധവശാൽ തോട്ടിലേക്കിറങ്ങിയതാകാം എന്നാണ് പോലീസിന്റെ നിഗമനം. കളിച്ചുകൊണ്ടിരുന്ന മകനെ കാണാതായപ്പോൾ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഷാമിലിനെ തോട്ടിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് ഷാമിലിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താഴേക്കോട് കൂരിക്കുണ്ടില്‍ തോട്ടാശേരിയിലാണ് ഷംസുദീൻ ഷാഹിനാ മുഹമ്മദ് ഷാമിൽ എന്നിവരുടെ താമസം.

OTHER SECTIONS