ആന്ധ്രയില്‍ സമരക്കാര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി: 20 മരണം

By Shyma Mohan.21 Apr, 2017

imran-azhar


    ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ സമര പന്തലിലേക്ക് ലോറി പാഞ്ഞുകയറി 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മണല്‍ മാഫിയക്കെതിരെ കര്‍ഷകര്‍ യേര്‍പെഡു പോലീസ് സ്‌റ്റേഷനു മുമ്പാകെ നടത്തിവന്ന സമരത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടം സംഭവിച്ചത്. ചിറ്റൂരിലെ തിരുപ്പതിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ യേര്‍പെഡുവിലാണ് ഉച്ചക്ക് 1.45ന് അപകടം ഉണ്ടായത്. അമിത ഭാരവും സ്പീഡും മൂലം നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയും തുടര്‍ന്ന് സമരക്കാര്‍ക്കും കാറുകള്‍ക്കും കടകള്‍ക്കും മേല്‍ പാഞ്ഞുകയറിയ ശേഷമാണ് നിന്നത്. അപകടത്തില്‍ ഒരു കട കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.    

OTHER SECTIONS