എ.എ.പി എം.എല്‍.എമാരെ പുറത്താക്കിയ സംഭവത്തില്‍ നേതൃത്വം രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക്

By Shyma Mohan.20 Jan, 2018

imran-azhar


ന്യൂഡല്‍ഹി: ഇരട്ട പദവി വിവാദത്തില്‍ 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ വിഷയത്തില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ചക്ക് സമയം തേടി എ.എ.പി.
    രാഷ്ട്രപതിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ടെന്നും എ.എ.പി എം.എല്‍.എമാര്‍ക്കെതിരെ നടന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് ശിശോധ്യയ പറഞ്ഞു. എം.എല്‍.എമാരുടെ വിശദീകരണം തേടാതെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും മനീഷ് ശിശോധ്യയ കുറ്റപ്പെടുത്തി.
    സത്യത്തിന്റെ വഴിയില്‍ നടക്കുമ്പോള്‍ തടസങ്ങളുണ്ടാകുക സ്വാഭാവികമാണെന്നും എന്നാല്‍ അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും ചരിത്രം അത്തരം സംഭവങ്ങള്‍ക്ക് സാക്ഷിയാണെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചിരുന്നു.  
    2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്തംബര്‍ 8 വരെ 20 എ.എ.പി എം.എല്‍.എമാര്‍ പാര്‍ലമെന്ററി സെക്രട്ടറിയുടെ ചുമതല വഹിച്ചതായി ചൂണ്ടിക്കാട്ടി ഇവരെ അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കൈമാറിയത്. പാര്‍ലമെന്ററി സെക്രട്ടറി പദവി ഇരട്ടപ്പദവിയാണെന്ന് ആരോപിച്ച് അഭിഭാഷകനായ പ്രശാന്ത് പട്ടേലാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

OTHER SECTIONS