രാജ്യത്ത് കോവിഡ് ബാധിതർ 20 ലക്ഷം കടന്നു; രോഗവ്യാപനം രൂക്ഷം

By online desk .07 08 2020

imran-azhar

 


ന്യൂഡൽഹി; രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായിത്തുടരുകയാണ്. ആകെ രോഗബാധിതർ 20 ലക്ഷം കടന്നുവെന്നാണ് വിവിധ സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. 55,000 ത്തോളം ആളുകൾക്കാണ് ദിവസേന രോഗം പിടിപെടുന്നനത്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും പതിനായിരത്തിന് മുകളിൽ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 

കർണ്ണാടകയിൽ രോഗ ബാധിതർ ആറായിരം കടന്നു. ഉത്തർപ്രദേശിൽ ഒരുലക്ഷവും കടന്നു. പശ്ചിമ ബംഗാൾ, ബിഹാർ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 22 ദിവസം കൊണ്ടാണ് ആകെ കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷത്തിലെത്തിയത്.OTHER SECTIONS