നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി: 20 പേർക്ക് പരിക്ക്

By Sooraj Surendran.22 10 2019

imran-azhar

 

 

കോട്ടക്കൽ: മലപ്പുറത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കലിനടുത്ത് വെന്നിയൂരിലാണ് അപകടം നടന്നത്. തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ നിന്നും വന്ന വാനിനെ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണംവിട്ട ബസ് ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയും കടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. തിരൂരങ്ങാടി പൊലീസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം സ്തംഭിച്ചു.

 

OTHER SECTIONS