റഷ്യയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

By online desk .14 07 2020

imran-azhar

 


കോട്ടയം: റഷ്യയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകായായിരുന്ന വിദ്യാർത്ഥിനി തൂങ്ങി മരിച്ചു . പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ ആണ് മരിച്ചത് . 20 വയസായിരുന്നു . റഷ്യയിൽ എം ബി ബി സ് വിദ്യാർത്ഥിനിയായ കൃഷ്ണ പ്രിയ ആറു ദിവസം മുൻപാണ് നാട്ടിലെത്തിയത്.


തിങ്കളാഴ്ച രാത്രിയോടെ ആണ് കൃഷ്ണപ്രിയയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ കൃഷ്ണപ്രിയ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായതിനാൽ വീട്ടുകാർ മറ്റു ബന്ധുക്കളുടെ വീടുകളിലേക്ക് താമസം മാറിയിരുന്നു . ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വൈകിട്ട് കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടർന്ന് അയൽ വാസികളെത്തി ജനൽ ചില്ലു തകർത്തുന്ന നോക്കിയപ്പോഴാണ് കൃഷ്ണപ്രിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി. സ്രവസാമ്പിള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇവര്‍ക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.സ്രവ സാമ്പളിന്റെ പരിശോധനാഫലങ്ങള്‍ വന്നശേഷം മറ്റുനടുപടികള്‍ പൂര്‍ത്തിയാക്കും.കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞതിന്റെ മാനസിക സമ്മർദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നതുൾപ്പെടയുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.കൂടാതെ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ , ലാപ്ടോപ്പ് എന്നിവയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

OTHER SECTIONS