അസം പൗരത്വ പട്ടിക രണ്ടായിരത്തോളം ട്രാന്‍സ്‌ജെന്‍ഡറുകള്‍ പുറത്ത്; കേന്ദ്രത്തിന് സുപ്രിം കോടതി നോട്ടീസ്

By online desk .27 01 2020

imran-azhar

 

അസം: അസമില്‍ നടപ്പാക്കിയ പൗരത്വ പട്ടികയില്‍ നിന്ന് രണ്ടായിരത്തോളം ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കി.പൗരത്വ പട്ടികയില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഒഴിവാക്കപ്പെട്ടെന്ന പരാതിയില്‍ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നോട്ടീസ് നല്‍കി സംഭവത്തില്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയാണ് കേന്ദ്രത്തിന് നോട്ടീസയച്ചത്.അസമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജായ സ്വാതി ബിധന്‍ ആണ് പരാതിയുമായി സുപ്രിം കോടതിയെ സമീപിച്ചത്.

 


പൗരത്വ പട്ടികയിലെ ലിംഗം രേഖപ്പെടുത്തേണ്ട കോളത്തില്‍ പുരുഷന്‍, സ്ത്രീ, മറ്റുള്ളവര്‍ എന്നിങ്ങനെ മൂന്നു വിഭാഗം ഉണ്ടായിരുന്നുവെന്നും ട്രാന്‍സ്‌ജെന്‍ഡറുകളോട് പുരുഷന്‍, സ്ത്രീ എന്നീ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്ന് അടയാളപ്പെടുത്താന്‍ നിര്‍ബന്ധിച്ചു എന്നും സ്വാതി ബിധന്‍ പരാതിയില്‍ പറയുന്നു.

2019ലെ ട്രാന്‍സ്‌ജെന്‍ഡേഴ്സ് പേഴ്സണ്‍ (പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ്) നിയമപ്രകാരം ഇവര്‍ക്കെതിരെ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പരമായി വിവേചനങ്ങള്‍ പാടില്ലെന്നനിയമമുണ്ട്. ഇതിനെ മറികടന്നാണ് എന്‍ആര്‍സി രേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്.

 

OTHER SECTIONS