ഫ്രാൻസ് 2018 ഫിഫ ലോകകപ്പ് ചാമ്പ്യന്മാർ

By Sooraj S.16 Jul, 2018

imran-azhar

 

 

റഷ്യ: റഷ്യയിൽ നടന്ന ഫിഫ ലോക കപ്പിൽ ഫ്രാൻസ് ചാമ്പ്യന്മാരായി. 20 വർഷങ്ങൾക്ക് ശേഷമാണ് ഫ്രാൻസ് രണ്ടാമത്തെ ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്നത്. 1998ൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് ചാമ്പ്യന്മാരാകുന്നത്. 1998ൽ ബ്രസീലിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്. എന്നാൽ 20 വർഷങ്ങൾ പിന്നിടുമ്പോൾ അതിലും ഗംഭീരമായ പ്രകടനത്തിലൂടെയാണ് ഫ്രാൻസ് രണ്ടാമത്തെ ലോകകകപ്പ് നേടുന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ റെഗുലർ ടൈം അവസാനിക്കുമ്പോൾ ഫ്രാൻസ് 4 ക്രൊയേഷ്യ 2. ആദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. എന്നാൽ ഫൈനലിന്റെ സമ്മർദ്ദം ക്രൊയേഷ്യയെ പിറകിലോട്ട് വലിച്ചു. ക്രൊയേഷ്യയുടെ പിഴവ് തന്നെയാണ് ഫ്രാൻസിന് അനായാസ ജയം സമ്മാനിച്ചത്. ഫ്രാൻസിനുവേണ്ടി കിലൻ എംബാപ്പെ പോൾ പോഗ്ബ അന്റോണിയോ ഗ്രീസ്‌മാൻ എന്നിവരാണ് ഗോളുകൾ നേടിയത്. ലോകകപ്പിന് തിരശീല വീഴുമ്പോൾ ലോകകപ്പുമായാണ് ഫ്രാൻസ് റഷ്യ വിടുന്നത്.

OTHER SECTIONS