2019 തിരഞ്ഞെടുപ്പ്: പ്രചരണത്തിന് കേംബ്രിഡ്ജ് അനലറ്റിക്കയുടെ സഹായം തേടി കോണ്‍ഗ്രസ്

By Shyma Mohan.16 Apr, 2018

imran-azhar


    ന്യൂഡല്‍ഹി: ഫേസ്ബുക്ക് വിവാദത്തില്‍ കുരുങ്ങിയ കേംബ്രിഡ്ജ് അനലറ്റിക്ക കമ്പനി 2019ല്‍ ഇന്ത്യയില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിനു വേണ്ടി പദ്ധതി തയ്യാറാക്കി. കോണ്‍ഗ്രസിനായി വിവരങ്ങള്‍ ശേഖരിക്കുകയും അതനുസരിച്ച് പാര്‍ട്ടിക്കുവേണ്ടി പ്രചരണം സംഘടിപ്പിക്കുന്നതിനും വിശദമായ പദ്ധതി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറി. കേംബ്രിഡ്ജ് അനലറ്റിക്കയുടെ മുന്‍ മേധാവി അലക്‌സാണ്ടര്‍ നിക്‌സ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയാണ് പദ്ധതി സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വോട്ടര്‍മാരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍, മറ്റ് സോഷ്യല്‍ മീഡിയകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കുകയും അതുപയോഗിച്ച് അവരുടെ താല്‍പര്യങ്ങളെ സ്വാധീനിക്കാന്‍ ഉതകുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം സംഘടിപ്പിക്കുന്നതിനുമാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. രണ്ടരക്കോടി രൂപയുടെ പ്രസ്തുത പദ്ധതിക്ക് കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ധാരണയായെന്നും കോണ്‍ഗ്രസ് ഡാറ്റ അനാലിസിസ് വിഭാഗം മേധാവി പ്രവീണ്‍ ചക്രവര്‍ത്തിയുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. അതേസമയം കേംബ്രിഡ്ജ് അനലറ്റിക്ക രൂപരേഖ സമര്‍പ്പിക്കുക മാത്രമാണ് ഉണ്ടായതെന്ന് പ്രവീണ്‍ ചക്രവര്‍ത്തി പറഞ്ഞു.


OTHER SECTIONS