2030 വേള്‍ഡ് എക്‌സ്‌പോയ്ക്ക് സൗദി ആതിഥേയത്വം വഹിക്കും

2030 ലെ വേള്‍ഡ് എക്‌സ്‌പോയ്ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലായിരിക്കും എക്‌സ്‌പോ നടക്കുക.

author-image
Web Desk
New Update
2030 വേള്‍ഡ് എക്‌സ്‌പോയ്ക്ക് സൗദി ആതിഥേയത്വം വഹിക്കും

റിയാദ്: 2030 ലെ വേള്‍ഡ് എക്‌സ്‌പോയ്ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലായിരിക്കും എക്‌സ്‌പോ നടക്കുക.

പാരിസില്‍ നടന്ന വോട്ടെടുപ്പിലായിരുന്നു മികച്ച ഭൂരിപക്ഷത്തോടെ സൗദി അറേബ്യയെ തിരഞ്ഞെടുത്തത്. പാരീസിലെ ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ്എക്‌സപോസിഷന്‍സിലെ അംഗരാജ്യങ്ങളില്‍ നിന്നുള്ള 165 വോട്ടുകളില്‍ 119 വോട്ടുകള്‍ നേടിയാണ് സൗദി വിജയിച്ചത്. ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളെ പിന്തള്ളിയായിരുന്നു സൗദി അറേബ്യയെ 2030 ലെ എക്‌സ്‌പോ വേദിയായി തിരഞ്ഞെടുത്തത്.

ആശയം, ആസൂത്രണം എന്നിവയില്‍ എല്ലാ രാജ്യങ്ങള്‍ക്കും പങ്കെടുക്കാനുള്ള പദ്ധതികള്‍ തയാറാക്കുകയാണെന്ന് സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. അഞ്ച് വര്‍ഷച്ചിലൊരിക്കലാണ് എക്‌സ്‌പോ നടത്താറ്. 2020 ല്‍ ദുബായ് യായിരുന്നു എക്‌സ്‌പോയ്ക്ക് വേദിയായത്. 2025 ല്‍ നടക്കാനിരിക്കുന്ന എക്‌സ്‌പോ ജപ്പാനിലെ ഒസാക്കയില്‍ നടക്കും.

saudi arabia Latest News international news world expo