ബാലാത്സംഗ ശ്രമം എതിര്‍ത്ത യുവതിയെ തീകൊളുത്തി

By online desk .09 12 2019

imran-azhar

 

 

മുസാഫര്‍പൂര്‍ : ബാലാത്സംഗ ശ്രമം ചെറുത്ത യുവതിയെ അയല്‍ക്കാരന്‍ തീകൊളുത്തി. സംഭവത്തില്‍ 50 ശതമാനം പൊള്ളലേറ്റ 23 കാരിയായ യുവതിയുടെ അമ്മ അഹിയാപൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച യുവതി വീട്ടില്‍ തനിച്ചായിരുന്നു. ഈ തക്കത്തിന് സമീപത്ത് താമസിച്ചിരുന്ന പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഒരു പ്രദേശവാസി അറിയിച്ചതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ അമ്മ ഉടന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

OTHER SECTIONS