24-ാമത്‌ ചലച്ചിത്ര മേള: മാധ്യമപ്രവർത്തകർക്ക് നവംബര്‍ 20 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം

By online desk .19 11 2019

imran-azhar

 

 

തിരുവനന്തപുരം: 2019 ഡിസംബര്‍ 6 മുതല്‍ 13 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24-ാത്‌ ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിനായി മാധ്യമപ്രവർത്തകർക്കും അക്കാദമി മുഖമാസികയായ ചലച്ചിത്ര സമീക്ഷയുടെ വരിക്കാര്‍ക്കും നവംബർ 20 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നവംബര്‍ 20 മുതല്‍ 25 വരെ 1000/- രൂപ ഡെലിഗേറ്റ് ഫീ അടച്ച് രജിസ്റ്റര്‍ ചെയ്യാം. ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഡ്യൂട്ടി പാസുകള്‍ ഡിസംബര്‍ ആദ്യവാരം ടാഗോര്‍ തിയേറ്ററില്‍ നിന്നും ലഭ്യമാക്കും. ഓണ്‍ലൈന്‍, എഫ്.എം റേഡിയോ എന്നീ മാധ്യമങ്ങള്‍ സ്ഥാപനമേധാവിയുടെയോ എഡിറ്ററുടെയോ സാക്ഷ്യപത്രം സഹിതം ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെല്‍പ്പ് ഡെസ്കില്‍ അപേക്ഷ നൽകണം.

 

OTHER SECTIONS