ക്വാലാലംപൂരില്‍ സ്‌ക്കൂള്‍ കെട്ടിടത്തിന് തീപിടിച്ച് 26 മരണം

By anju.14 Sep, 2017

imran-azhar

 


ക്വാലാലംപുര്‍: മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേര്‍ മരിച്ചു. 25 കുട്ടികളും അധ്യാപകരും സ്‌കൂള്‍ ജീവനക്കാരുമാണ് മരിച്ചത്.
ജലാന്‍ ദതുക് കെരാമാതില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

 

മരിച്ച കുട്ടികളുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തില്‍ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. സ്‌കൂളിലെ സുരക്ഷാവീഴ്ചയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിശമനാ സേനാ യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

 

 

OTHER SECTIONS