മഹാരാഷ്ട്രയിൽ പോലീസും മാവോവാദികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടൽ; 26 മാവോവാദികളെ കൊലപ്പെടുത്തി

By സൂരജ് സുരേന്ദ്രന്‍.13 11 2021

imran-azhar

 

 

മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ മാവോവാദികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോവാദികളെ പോലീസ് വധിച്ചു.

 

സി-60 പോലീസ് കമാന്‍ഡോ വിഭാഗം നടത്തിയ പരിശോധനയ്ക്കിടെയാണ് ശനിയാഴ്ച രാവിലെ ഏറ്റുമുട്ടലുണ്ടായത്.

 

ഭീമ കൊറേഗാവ് കേസിലെ കുറ്റവാളിയായ മിലിന്ദ് തെല്‍തുംബ്‌ഡെയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഏറ്റുമുട്ടലിൽ നാല് പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

വനമേഖലയില്‍ നിന്ന് 26 മാവോവാദികളുടെ മൃതശരീരം കണ്ടെടുത്തതായി ജില്ലാ പോലീസ് മേധാവി അങ്കിത് ഗോയല്‍ പറഞ്ഞു.

 

ഛത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

 

OTHER SECTIONS