പെൺകുട്ടിക്ക് നേരെ ആൺ സുഹൃത്തിന്റെ ലൈംഗികാതിക്രമം, ദൃശ്യങ്ങൾ പകർത്തി; ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം, 24 പേർ പിടിയിൽ

By സൂരജ് സുരേന്ദ്രന്‍.23 09 2021

imran-azhar

 

 

മുംബൈ: മഹാരാഷ്ട്രയിലെ താനെയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

 

കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പെൺകുട്ടിയുടെ ആൺ സുഹൃത്ത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.

 

മറ്റ് പ്രതികൾ ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. അറസ്റ്റിലായ 24 പ്രതികളിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്.

 

ഡോംമ്പിവാലിയിലെ മൻപട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

 

പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗ വകുപ്പുകൾ, പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

 

ഡോമ്പിവാലി, റബാലെ, മുർബാദ്, ബദ്ലാപുർ എന്നിവിടങ്ങളിൽ എത്തിച്ചാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

 

OTHER SECTIONS