കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ മഞ്ഞിടിഞ്ഞ് വീണ് മൂന്ന് സൈനികര്‍ മരിച്ചു

By online desk .14 01 2020

imran-azhar

 


ശ്രീനഗര്‍: കശ്മീരിലെ മാച്ചില്‍ സെക്ടറില്‍ മഞ്ഞിടിഞ്ഞ് വീണ് മൂന്ന് സൈനികര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്. സംഭവത്തില്‍ ഒരു സൈനികനെ കാണാതായി.കഴിഞ്ഞ 48 മണിക്കൂറിനിടെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വടക്കന്‍ കശ്മീരില്‍ നിരവധിസ്ഥലങ്ങളില്‍ മഞ്ഞിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 സോന്‍മാര്‍ഗില്‍ ഉണ്ടായ മറ്റൊരു മഞ്ഞിടിച്ചിലില്‍ അഞ്ച് ഗ്രാമീണര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒമ്പത് പേരാണ് മഞ്ഞിനടിയില്‍പെട്ടത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന രക്ഷാപ്രപവര്‍ത്തനത്തിലൂടെ നാലുപേരെ രക്ഷപ്പെടുത്തുകയായിരുന്നു.

 മഞ്ഞിടിച്ചിലില്‍ നിരവധി സൈനികര്‍ അകപ്പെടുകയും പിന്നീട് രക്ഷപ്പെടുത്തുകയും ചെയ്തു.

 

OTHER SECTIONS