യുഎസിലെ സ്‌കൂളില്‍ വെടിവയ്പ്പ്; മൂന്നു മരണം; 15 കാരന്‍ അറസ്റ്റില്‍

By RK.01 12 2021

imran-azhar


വാഷിങ്ടണ്‍: യുഎസിലെ സ്‌കൂളില്‍ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്കേറ്റു.

 

മിഷിഗനിലെ ഓക്‌സ്ഫഡ് ഹൈസ്‌കൂളിലാണ് വെടിവയ്പ് നടന്നത്. 15 വയസ്സുകാരനായ അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

ആക്രമണത്തിന് ഉപയോഗിച്ച തോക്ക് പ്രതിയില്‍ നിന്ന് കണ്ടെടുത്തു.

 

 

OTHER SECTIONS