72 കോടി തട്ടാൻ ശ്രമം; വ്യാജ ചെക്ക് നൽകിയ മൂന്ന് പേർക്കെതിരെ കേസ്

By Vidya.28 09 2021

imran-azhar

ന്യൂഡൽഹി: ബാങ്ക് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് 72കോടി രൂപ തട്ടാൻ ശ്രമിച്ച മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡൽഹി പാർലിമെന്റ് സ്ട്രീറ്റ് എസ്.ബി.ഐ ശാഖയിൽ വ്യാജ ചെക്ക് നൽകിയാണ് ഇവർ പണം തട്ടാൻ ശ്രമിച്ചത്.

 

 

നവീൻ ശർമ്മ എന്ന് പേരുള്ളയാൾ കഴിഞ്ഞ ബുധനാഴ്ച എസ്.ബി.ഐയുടെ പാർലിമെന്റ് ബ്രാഞ്ചിലെത്തി 72 കോടി രൂപയുടെ ചെക്ക് നല്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ ചെക്ക് വ്യാജമാണെന്ന് കണ്ടെത്തിയ ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

 

ബാങ്ക് കൗണ്ടറിലെ ഉദ്യോഗസ്ഥർ ചെക്കിന്റെ ആധികാരികത പരിശോധിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. എൻ.ഡി.എം.സി യുടെ അക്കൗണ്ടുകൾ കൈകാര്യം ചെയുന്ന ബാങ്ക് ഉദ്യോഗസ്ഥൻ എൻ.ഡി.എം.സിയെ ബന്ധപ്പെടുകയും ചെക്ക് തങ്ങൾ നല്കിയതല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

 


പ്രതികൾക്കെതിരെ വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കൃത്രിമ രേഖയുണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തുവെന്നും പൊലീസ് പറഞ്ഞു.

 

 

OTHER SECTIONS