പബ്ലിക് ടോയ്‌ലറ്റില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി

By anju.12 02 2019

imran-azhar

 

ന്യൂഡല്‍ഹി: പൊതുശൗചാലയത്തില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി . പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നരെയ്‌നയിലാണ് സംഭവം. സൗചാലയത്തിലെ ശൂചീകരണത്തൊഴിലാളിയായ യുവാവ് കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. നരെയ്‌ന പൊലീസില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് 35 വയസ്സുകാരനായ പ്രതിയെ അറസ്റ്റുചെയ്തത്. പീഡനത്തി ഗുരുതമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ നടുക്കം രേഖപ്പെടുത്തി. 'ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി ഡല്‍ഹി മാറിയെന്നും' അവര്‍ ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെ ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. ശാഹ്ദ്രയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പത്തു വയസ്സുകാരിയെ തൂപ്പുകാരന്‍ ബലാത്സംഘം ചെയ്ത സംഭവം ഉണ്ടായത് ഈമാസം അഞ്ചിനായിരുന്നു.

 

OTHER SECTIONS