1,095 ദിവസങ്ങളിൽ 328 ദിവസവും ഗവർണർ കേരളത്തിന് പുറത്ത്; യാത്രകളിലേറെയും ജന്മദേശമായ യുപിയിലേക്ക്

ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ സുരക്ഷ സി.ആർ.പി.എഫിന് കൈമാറിയതുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ ചൊവ്വാഴ്ച കൂടിയാലോചനകൾ നടക്കും.

author-image
Greeshma Rakesh
New Update
1,095 ദിവസങ്ങളിൽ 328 ദിവസവും ഗവർണർ കേരളത്തിന് പുറത്ത്; യാത്രകളിലേറെയും ജന്മദേശമായ യുപിയിലേക്ക്

തിരുവനന്തപുരം: കഴിഞ്ഞ 1,095 ദിവസങ്ങളിൽ 328 ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന് പുറത്താണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. വിഷയത്തിൽ നേരത്തെ നിരവധി തവണ രാജ്ഭവനോട് വിവരാവ കാശ നിയമപ്രകാരം ചോദിച്ചതിന് മറുപടി നൽകിയിരുന്നില്ല.

ഇപ്പോൾ, മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണ് യാത്ര വിവരം പുറത്തുവിട്ടത്.യാത്രകളിലേറെയും ജന്മദേശമായ യുപിയിലേക്കായിരുന്നു. ഗുജറാത്ത്, തെലങ്കാന, ഹരിയാന, അസം, ഗോവ, ബംഗാൾ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും ഗവർണർ യാത്ര നടത്തി.

2021 ജൂലൈ 29 മുതൽ ഈ മാസം ഒന്നു വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. ഇതോടെ, ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടി കയിലും ഇദ്ദേഹം ഇടം നേടി. 2019 സെപ്റ്റംബറി ലാണ് ആരിഫ് മുഹമ്മദ് ഖാൻ ഖാൻ കേരളത്തിൽ ഗവർണറായി ചുമതലയേറ്റത്.ഗവർണർ കേരളത്തിനു പുറത്തുപോകുമ്പോൾ സംസ്‌ഥാന സർക്കാരിനെ അറിയിക്കണമെന്നു ചട്ടമുണ്ട്. ഇതനുസരിച്ചു ലഭിച്ച വിവരങ്ങളാണു പൊതുഭ രണ വകുപ്പു പുറത്തുവിട്ടത്.

 

അതെസമയം ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ സുരക്ഷ സി.ആർ.പി.എഫിന് കൈമാറിയതുമായി ബന്ധപ്പെട്ട് രാജ്ഭവനിൽ കൂടിയാലോചനകൾ ചൊവ്വാഴ്ച നടക്കും.ഗവർണർ - സംസ്ഥാന സർക്കാർ പോര് തെരുവ് യുദ്ധമായി മാറിയതോടെയാണ് ഗവർണറുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫിന് കൈമാറിയത്. സെഡ് പ്ലസ് സുരക്ഷാച്ചുമതല സി.ആർ.പി.എഫിന് കൈമാറിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാരിന് ഇതിനകം ലഭിച്ചു കഴിഞ്ഞു.

ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളില്ല. രാജ്ഭവനിലും സി.ആർ.പി.എഫ് തന്നെയാകും ഗവർണർക്ക് സുരക്ഷയൊരുക്കുന്നതെന്നാണ് വിവരം. എന്നാൽ, രാജ്‌ഭവൻ മന്ദിരത്തിന്റെ സുരക്ഷ പൊലീസിന് തന്നെയാകുമെന്നും സൂചനയുണ്ട്. പക്ഷെ, സഞ്ചാരപാതയിൽ സുരക്ഷയൊരുക്കുന്നതും സുരക്ഷാ വാഹനങ്ങൾ ലഭ്യമാക്കുന്നതും പൊലീസായിരിക്കും.

 

 

governor kerala government arif mohammad khan