കർണാടകയിൽ പത്താം ക്ലാസ് പരീക്ഷയെഴുതിയ 33 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

By Sooraj Surendran.04 07 2020

imran-azhar

 

 

ബെംഗളൂരു: കർണാടകയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയ 33 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. എൺപതോളം വിദ്യാർത്ഥികളെ നിരീക്ഷണത്തിലാക്കി. വെള്ളിയാഴ്ച മാത്രം 14 വിദ്യാർത്ഥികൾക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 7.60 ലക്ഷം വിദ്യാർത്ഥികളാണ് ഈ വർഷം കർണാടകയിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നുള്ള 3911 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. 863 വിദ്യാർത്ഥികൾക്ക് അസുഖം ബാധിച്ചതിനാൽ പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 27 മുതൽ ഏപ്രിൽ 9 വരെ നടത്തിയിരുന്ന പരീക്ഷ പിന്നീട് മാറ്റിവെക്കുകയായിരുന്നു. സംസ്ഥാനത്ത് 18,016 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 272 പേർ മരിച്ചു. 8,334 പേർ രോഗമുക്തി നേടി.

 

OTHER SECTIONS