കേരളത്തിൽ ഓടുന്ന 33% വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല: മോട്ടർ വാഹനവകുപ്പ്

അതെസമയം കേരളത്തിൽ റോഡ് ക്യാമറ പദ്ധതി നടപ്പാക്കിയ ശേഷം അപകടമരണ നിരക്ക് കുറഞ്ഞുവെന്നും ​ഗുരുതരമായി പരിക്കേറ്റ് ഇൻഷുറൻസ് ക്ലെയിം ​ചെയ്യുന്നവരുടെ എണ്ണത്തിൽ ​ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെട്ടു.

author-image
Greeshma Rakesh
New Update
കേരളത്തിൽ ഓടുന്ന 33%  വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ല: മോട്ടർ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് 33% വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് മോട്ടർ വാഹനവകുപ്പ്.കഴിഞ്ഞ ദിവസം നടന്ന

രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇക്കൂട്ടത്തിൽ ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ. രാജ്യത്തെ മൊത്ത വാഹനങ്ങളുടെ 52 % വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

അതെസമയം കേരളത്തിൽ റോഡ് ക്യാമറ പദ്ധതി നടപ്പാക്കിയ ശേഷം അപകടമരണ നിരക്ക് കുറഞ്ഞുവെന്നും ഗുരുതരമായി പരിക്കേറ്റ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും സർക്കാർ അവകാശപ്പെട്ടു.ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുത്താൽ സൂക്ഷിക്കുന്നതിന് പൊതുവായ സ്ഥലം കണ്ടെത്തിയാൽ ഇൻഷുറൻസ് കമ്പനികൾ വാടക നൽകണമെന്നതിലും ധാരണയായിട്ടുണ്ട്.

മാത്രമല്ല അപകടസ്ഥലത്തു നിന്നു പരുക്കേറ്റവരെ രക്ഷിച്ച് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്ന ഗൂഡ് സമരിറ്റൻ വ്യക്തികൾക്ക് ഇൻഷുറൻസ് കമ്പനികൾ പാരിതോഷികം നൽകണമെന്ന ആവശ്യവും യോഗത്തിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിലും അനുകൂല നിലപാടാണ് കമ്പനികൾ അറിയിച്ചത്.

റോഡ് ക്യാമറയിൽ അപകടം മൂലം കേടാകുന്നവ മാറ്റിവയ്ക്കുന്നതിലും ഇൻഷുറൻസ് കമ്പനികളുടെ സഹായം തേടിയിട്ടുണ്ട്. നാൽപതോളം കമ്പനി പ്രതിനിധികൾ പങ്കെടുത്തു. മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറി ബിജു പ്രഭാ കർ, ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത്, അഡിഷനൽ ഗതാഗത കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൂടുതൽ ചർച്ചകൾക്കായി സർക്കാർ പ്രത്യേക ഉദ്യോഗസ്ഥ കമ്മിറ്റിയേയും രൂപീകരിച്ചു.

kerala vehicles insurance motor vehicle department