അഫ്ഗാനിസ്ഥാനിൽ റോക്കറ്റ് ആക്രമണം; മൂന്ന് മരണം

By online desk .21 11 2020

imran-azhar

 


കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പതിനാല് ഇടങ്ങളിലായി റോക്കറ്റ് ആക്രമണം.മൂന്നു പേർ മരിച്ചു.നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.മൂന്നു മാസമായി അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഖത്തറിൽ തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഇതുവരെ കാര്യമായ പുരോഗതിയൊന്നുംതന്നെ ചർച്ചകളിൽ ഉള്ളതായി റിപ്പോട്ടില്ല.എന്നാൽ റോക്കറ്റ് ആക്രമണങ്ങളിൽ പങ്കില്ലെന്നാണ് താലിബാൻ നിലപാട്.

OTHER SECTIONS