ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ആക്രമിച്ചു;കൂടുതല്‍ ഏറ്റുമുട്ടലിന് താല്പര്യമില്ലെന്ന് ചൈന; 35 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

By Online Desk.18 06 2020

imran-azhar

 

 

ബെയ്ജിംഗ്: അതിര്‍ത്തിയില്‍ ഇന്ത്യയുമായി കൂടുതല്‍ ഏറ്റുമുട്ടലിന് താല്‍പര്യമില്ലെന്ന ചൈന. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ചൈനീസ് വക്താവിന്റെ പ്രതികരണം. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെയും സമാധാനപരമായും പരിഹരിക്കുതിനാണ് ശ്രമിക്കുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

 

ഇന്ത്യന്‍ സൈന്യം അതിര്‍ത്തി കടന്ന് ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു. പ്രകോപനം സൃഷ്ടിക്കരുതെന്നും സാഹചര്യം സങ്കീര്‍ണമാക്കുന്ന ഏകപക്ഷീയ നടപടികള്‍ സ്വീകരിക്കരുതെന്നും ഇന്ത്യയോട് ആവശ്യപ്പെടുതായും അദ്ദേഹം പറഞ്ഞു.

 

അതേസമയം, ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ 35 ഓളം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ ചൈനീസ് കമാന്റിംഗ് ഓഫീസറും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാശനഷ്ടത്തില്‍റെ കാര്യത്തില്‍ ചൈന ഇപ്പോഴും മൗനം തുടരുകയാണ്.

 

OTHER SECTIONS