മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലേക്കൊഴുകി: നാല് പേർ മരിച്ചു

By സൂരജ് സുരേന്ദ്രന്‍.28 09 2021

imran-azhar

 

 

മഹാരാഷ്ട്ര: സംസ്ഥാനത്ത് യവാത്മലില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലേക്കൊഴുകി. അപകടത്തിൽ നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്.

 

അപകടത്തിൽപ്പെട്ട ബസിൽ എട്ടോളം പേർ ഉണ്ടായിരുന്നതായാണ് വിവരം. നന്തേഡില്‍ നിന്ന് നാഗ്പുറിലേക്ക് പോകുകയായിരുന്നു മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

 

സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് ഡ്രൈവർ ബസ് പാലത്തിലേക്ക് കയറ്റിയതെന്ന് ഗ്രാമവാസികൾ പറയുന്നു. പാലത്തിന്റെ നാടുവിലെത്തിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെട്ട് ബസിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.

 

രക്ഷാപ്രവര്‍ത്തകര്‍ ഡ്രൈവറുടേയും കണ്ടക്ടറുടേയും രണ്ട് യാത്രികരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മൂന്ന് പേരെ ഗ്രാമവാസികള്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

 

OTHER SECTIONS