മുംബൈയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: ആളുകൾ കുടുങ്ങി കിടക്കുന്നതായി സംശയം

By Sooraj Surendran .16 07 2019

imran-azhar

 

 

മുംബൈ: മുംബൈയിൽ കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങികിടക്കുന്നതായി സംശയം. ഇവർക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. നൂറ് വർഷത്തിലേറെ പഴക്കമേറിയ കെട്ടിടമാണ് തകർന്ന് വീണത്. രാവിലെ 11:40 ഓടെയായിരുന്നു സംഭവം. ഡോംഗ്രിയിലെ ടാൻഡൽ സ്ട്രീറ്റിലെ കേസർബായി ബിൽഡിങ് ആണ് തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിരവധി പേരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്.

OTHER SECTIONS