'മുൾമുനയിൽ കേരളം'; ഇന്ന് 416 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, തലസ്ഥാനത്ത് 129 പേർക്ക് രോഗബാധ

By online desk .10 07 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി ഒരു ദിവസം നാന്നൂറിന് പുറത്ത് കോവിഡ് പോസിറ്റീവ് കേസുകൾ. ഇന്ന് 416 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂർ 23, എറണാകുളം 20, തൃശ്ശൂർ 17, കാസർകോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. ഓരോ ദിവസവും സംസ്ഥാനത്ത് കോവിദഃ ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. വിവിധ ജില്ലകളിലായി 112 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. അതേസമയം ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 204 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

 

ഐടിബിപി 35, സിഐഎസ്എഫ് 1 , ബിഎസ്എഫ് 1 എന്നിങ്ങനെയും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 472 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2,76,878 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 4528 ഫലം വരാനുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്താണ്. ഇതിൽ 105 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഈ സാഹചര്യത്തിൽ കണ്ടെയ്‌ൻമെൻറ് സോണുകളിൽ ക്ലസ്റ്റർ ഉണ്ടോയെന്നറിയാൻ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

കേരളത്തിൽ രണ്ട് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ട്. പൊന്നാനിയും, തിരുവനന്തപുരത്തെ 3 വാർഡുകളും ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹ വ്യാപനത്തിലേക്ക് അധിക ദൂരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്വാസകോശ രോഗികൾക്ക് ആന്റിജേൻ ടെസ്റ്റ് നടത്തും. പൂന്തുറയിൽ ചെന്നൈക്ക് സമാനമായ അവസ്ഥയെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം നഗരത്തിലെ 3 വാർഡുകളിൽ 1192 ആന്റിജേൻ ടെസ്റ്റുകൾ നടത്തി. പൂന്തുറയിലെ ജനങ്ങളെ വ്യാജ പ്രചാരണങ്ങളിലൂടെ വിഷമിപ്പിക്കരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

 

OTHER SECTIONS