സഹോദരനെ വെട്ടിയ ശേഷം ഓടിയ യുവാവ് ഷോക്കേറ്റ് മരിച്ചു

By Shyma Mohan.06 08 2022

imran-azhar

 


തിരുവല്ല: സഹോദരനെ വെട്ടിയ ശേഷം ഓടിയ യുവാവ് ഷോക്കേറ്റ് മരിച്ചു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിന് പിന്നാലെ സഹോദരന്‍ സജീവനെ വെട്ടിയ ശേഷം ഓടിയ പെരിങ്ങറ ചിറയില്‍ വീട്ടില്‍ സന്തോഷ്(43) ആണ് ഷോക്കേറ്റ് മരിച്ചത്. തലയ്ക്ക് വെട്ടേറ്റ സജീവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

സഹോദരനെ വെട്ടിയ ശേഷം തൊട്ടടുത്തുള്ള പഞ്ചായത്തിന്റെ ഓഫീസിന്റെ മതില്‍ ചാടിക്കടക്കുമ്പോഴായിരുന്നു അപകടം. മതിലിനോട് ചേര്‍ന്നുണ്ടായിരുന്ന എര്‍ത്ത് കമ്പിയില്‍ തട്ടിയാണ് ഷോക്കേറ്റത്. സന്തോഷിനെ വെള്ളത്തില്‍ വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കനത്ത മഴ മൂലം പ്രദേശത്ത് വെള്ളം കയറിക്കിടക്കുകയായിരുന്നു.

OTHER SECTIONS