By Priya.22 05 2022
കായംകുളം:കാക്കനാട് റോഡരികില്‍ നിന്ന് 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം പെരിങ്ങാല കൃഷ്ണാലയത്തില്‍ കൃഷ്ണകുമാറിനെയാണ് കാക്കനാട് ഊടത്തില്‍ ജംഷനിന് സമീപമുള്ള റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 12മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. അയല്‍വാസികളുടെ മൊഴി അനുസരിച്ച് ചില തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്. കൃഷ്ണകുമാറിന്റെ ശരീരത്തില്‍ ചില പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്‍ക്വിസ്റ്റ് നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.