ഹിമാചല്‍ പ്രദേശില്‍ ട്രക്കിങ്ങിനിടെ 45 പേരെ കാണാതായി

By Anju N P.25 09 2018

imran-azhar


ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ സ്പിതി, ലഹൗള്‍ ജില്ലകളില്‍ ട്രക്കിങ്ങിനിടെ 35 ഐഐടി വിദ്യാര്‍ത്ഥികളുള്‍പ്പെടെ 45 പേരെ കാണാതായി. റൂര്‍ക്കി ഐഐടിയിലെ വിദ്യാര്‍ത്ഥികളെയാണ് കണാതായത്.

 

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നുള്ള അപകടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹംപ്ത പാസ് സന്ദര്‍ശിച്ച് മണാലിയിലേക്ക് മടങ്ങുകയാണെന്നാണ് രക്ഷിതാക്കള്‍ക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും അവസാനമായി ലഭിച്ച സന്ദേശം. പിന്നീട് ഇവരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

 


രണ്ടു ദിവസമായി ഹിമാചലിലെ പല പ്രദേശങ്ങളിലും കടുത്ത മഞ്ഞു വീഴ്ചയും മഴയും തുടരുകയാണ്. കുളു, കാങ്ഗ്ര, ചമ്പ ജില്ലകളില്‍ കനത്ത മഴയെ തുടര്‍ന്ന് അഞ്ച് മരണം റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നു. നദികളില്‍ നിന്നും പര്‍വതങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

OTHER SECTIONS