ഒമാനില്‍ 463 പേര്‍ക്ക് കൂടി കോവിഡ്സ്ഥിരീകരിച്ചു

By praveenprasannan.24 05 2020

imran-azhar

മസ്‌കറ്റ് : ഒമാനില്‍ 463 പേര്‍ക്ക് കൂടി ശനിയാഴ്ച കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതില്‍ വിദേശികള്‍ 253 പേരാണ്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 7257 ആയി. രോഗമുക്തി നേടിയവര്‍ 1848 ആയിട്ടുണ്ട്. നിലവില്‍ ചികിത്സയിലുള്ളത് 5375 പേരാണ്.


സൗദി അറേബിയയില്‍ ശനിയാഴ്ച്ച 15പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്ക, റിയാദ്, ദമ്മാം, ബീഷ എന്നിവിടങ്ങളിലായി മൂന്ന് സ്വദേശി പൗരന്മാരും 12 വിദേശികളുമാണ് മരണത്തിന് കീഴടങ്ങിയത്. പുതുതായി 2442 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 70161ഉം മരണസംഖ്യ 379ഉം ആയിട്ടുണ്ട്. രോഗമുക്തി നേടിയവര്‍ 41236 .


ബഹ്റൈനില്‍ കോവിഡ് ബാധിതരുടെ എണ്ണം 8000 കവിഞ്ഞു. ശനിയാഴ്ച 360 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതില്‍ 220 പേര്‍ വിദേശികളാണ്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 8774ആയി .രോഗമുക്തി നേടിയവരുടെ എണ്ണം 4462ആയിട്ടുണ്ട്.

OTHER SECTIONS