കർണാടകയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; അഞ്ച് മരണം

By Web Desk.12 08 2020

imran-azhar

 

 

ബെംഗളൂരു: കർണാടകയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം. ബുധനാഴ്ച പുലർച്ചയോടെയാണ് സംഭവം. വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഞ്ച് പേർ മരിച്ചു. മൂന്ന് കുട്ടികളും, രണ്ട് സ്ത്രീകളുമാണ് മരിച്ചത്. അപകടം നടന്ന സമയം ബസിൽ 32 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ വെച്ചാണ് ബസിന് തീപിടിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എൻജിൻ തകരാർ കാരണമാകാം ബസിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹിരിയൂര്‍ പൊലീസ് അറിയിച്ചു.

 

OTHER SECTIONS