കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ ; കൊളീജിയം ശുപാര്‍ശ

By uthara.12 10 2018

imran-azhar


ന്യൂഡല്‍ഹി : അഞ്ച് പുതിയ ജഡ്ജിമാരെ കേരള ഹൈക്കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തു . ശുപാർശ പട്ടികയിൽ മൂന്ന് അഭിഭാഷകരായ വി.ജി. അരുണ്‍, എന്‍. നഗരേഷ്, പി.വി. കുഞ്ഞികൃഷ്ണൻ നും ജില്ലാ ജഡ്ജിമാരായ ടി.വി. അനില്‍ കുമാര്‍, എന്‍. അനില്‍ കുമാര്‍ എന്നിവരും  പട്ടികയിൽ ഉൾപെട്ടിട്ടുണ്ട് .മൂന്ന് പേരുടെ പേര് പരിഗണിക്കുന്നത് നിലവിൽ നീട്ടിവച്ചിരിക്കുകയാണ് .ഇവർ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു .എസ്. രമേശ്, വിജു എബ്രഹാം, ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്നിവരാണ് ശുപാർശ പട്ടികയിൽ നിന്ന് നീട്ടി വക്കപ്പെട്ടത് . അഡ്വ. പി. ഗോപാലിനെ കോളീജിയം ശുപാര്‍ശ ചെയ്യുകയുണ്ടായില്ല .

OTHER SECTIONS