സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു

By സൂരജ് സുരേന്ദ്രന്‍.29 07 2021

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സിക്ക വൈറസ് ബാധ. അഞ്ച് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

 

തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ 53കാരൻ, പേട്ട സ്വദേശിയായ 44കാരൻ, 27കാരിയായ നേമം സ്വദേശിനി, വെള്ളയമ്പലം സ്വദേശിനിയായ 32കാരി, എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയായ 36കാരി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 61 ആയി.

 

തിരുവനന്തപുരം മെഡിക്കൽ കോളജ് വൈറോളജി ലാബ്, എൻഐവി ആലപ്പുഴ, പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.

 

OTHER SECTIONS