വണ്ണാത്തിപ്പുള്ള് പക്ഷിയുടെ മുട്ട പൊട്ടിച്ചു: 5 വയസുകാരിയെ ഗ്രാമത്തില്‍ നിന്നും 11 ദിവസം തുരത്തി

By Shyma Mohan.11 Jul, 2018

imran-azhar


    ജയ്പൂര്‍: രാജസ്ഥാനിലെ ബൂന്തി ജില്ലയിലെ ഹിന്റോളി ഗ്രാമത്തില്‍ 5 വയസുകാരിയോട് 11 ദിവസത്തേക്ക് വീടിന് പുറത്ത് താമസിക്കാന്‍ പഞ്ചായത്ത്. ആകസ്മികമായി വണ്ണാത്തിപ്പുള്ള് പക്ഷിയുടെ മുട്ട പൊട്ടിച്ചതിനാണ് 5 വയസുകാരിയെ വീടിന് പുറത്താക്കുകയും ഭക്ഷണവും വെള്ളവും ഗ്രാമക്കൂട്ടം നിഷേധിക്കുകയും ചെയ്തിരിക്കുന്നത്. പക്ഷിയുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ പേരിലാണ് വീടിന് പുറത്തുപോയി താമസിക്കണമെന്ന് പെണ്‍കുട്ടിയോട് പഞ്ചായത്ത് അംഗങ്ങള്‍ ആവശ്യപ്പെട്ടത്. 11 ദിവസം പിന്നിട്ടപ്പോള്‍ പോലീസ് സംഭവത്തെക്കുറിച്ച് അറിയുകയും അവരുടെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ മാപ്പപേക്ഷിക്കുകയും പെണ്‍കുട്ടിയെ വീട്ടില്‍ തിരിച്ചെത്തിക്കുകയുമായിരുന്നു. ജില്ലാ അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.