ലോകത്ത് കോവിഡ് ബാധിതർ 54 ലക്ഷം കടന്നു; മരണ നിരക്ക് ഉയരുന്നു

By Akhila Vipin .25 05 2020

imran-azhar

 


ലോകത്ത് കോവിഡ് ബാധിതർ 54 ലക്ഷം കടന്നു. ഇതുവരെ 346658 പേർ രോഗം ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയിൽ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് അമേരിക്ക, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ്.  അമേരിക്കയിൽ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ഇതുവരെ 16,87000 പേർക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് 99300 കഴിഞ്ഞു. നാലര ലക്ഷത്തോളം ആളുകൾ രോഗമുക്തി നേടി. 82 % ൽ കൂടുതൽ ആളുകൾ രോഗമുക്തി നേടി.

 

അതേസമയം ന്യൂയോർക്കിൽ 84 മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ കോവിഡ് ബാധിച്ച അയ്യായിരത്തിലധികം പോലീസുകാർ വീണ്ടും ഡ്യൂട്ടിക്ക് പ്രവേശിച്ചു. ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22716 ആയി. ഇതുവരെ 363618 പേർക്ക് രോഗംബാധ സ്ഥിരസ്ഥിരീകരിച്ചു. റഷ്യയിൽ 344481 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3541 പേരാണ് ഇതുവരെ മരിച്ചത്.

 

 

 

OTHER SECTIONS