ഇൻഡോനേഷ്യയിൽ പള്ളികളിൽ ചാവേര്‍ ആക്രമണം: 6 മരണം

By Anju N P.13 May, 2018

imran-azhar

 

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ നടന്ന ചാവേര്‍ ആക്രമണങ്ങളില്‍ ആറുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 35 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കിടെപള്ളിയിലെത്തിയ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉഗ്രസ്‌ഫോടനത്തിന്റെ ഫലമായി വന്‍തോതില്‍ തീപിടുത്തവുമുണ്ടായി. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

ആക്രമണസാധ്യത കണക്കിലെടുത്ത് രാജ്യത്തെ മറ്റു പള്ളികളിലും പാലീസ് സുരക്ഷ ശക്തമാക്കി. സുരബായിലെ എല്ലാ പള്ളികളും താത്കാലികമായി അടച്ചിടാന്‍ നിര്‍ദേശം നല്‍കി. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 

OTHER SECTIONS