പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ 60കാരന്‍ പീഡിപ്പിച്ചു, പുറത്തു പറയാതിരിക്കാന്‍ അഞ്ചു രൂപ നല്‍കി: ഒടുവില്‍ അറസ്റ്റില്‍

By Anju N P.28 Dec, 2017

imran-azhar

 

 

ന്യൂഡല്‍ഹി: ഒമ്പതും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍. ദക്ഷിണ ഡല്‍ഹിയിലെ തൊഴിലാളിയായ മുഹമ്മദ് ജൈനുള്‍ ആണ് അറസ്റ്റിലായത്. സംഭവം പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കിയതായും പോലീസ് വ്യക്തമാക്കി.

 

വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ മിഠായി വാഗ്ദാനംചെയ്ത് ഇയാള്‍ സ്വന്തം വീടിനുള്ളിലേയ്ക്ക് വിളിച്ചുകൊണ്ടുപോവുകയും പിഡിപ്പിക്കുകയുമായിരുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് സംഭവം നടന്നത്. കുട്ടികളെ ഉപദ്രവിച്ച ശേഷം സംഭവം ആരോടും പറയരുതെന്ന് താക്കീത് നല്‍കുകയും കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കുകയും ചെയ്തതായും പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മഹാദയോ ദുംബ്രേ പറഞ്ഞു.

 

ഭീഷണി ഭയന്ന് കുട്ടികള്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇളയ കുട്ടി കരഞ്ഞതോടെയാണ് കുട്ടിയുടെ അമ്മ സംഭവം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി മാതാപിതാക്കള്‍ മനസ്സിലാക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടികളെ പീഡനത്തിനിരയാക്കിയത്. ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

 

 

OTHER SECTIONS