24 മണിക്കൂറിനിടെ 6767 പുതിയ കേസുകൾ; രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,31,868 ആയി

By Akhila Vipin .25 05 2020

imran-azhar

 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു വരികയാണ്. ലോക രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ള നാലാമത്തെ രാജ്യമാണ് ഇന്ത്യ. 24 മണിക്കൂറിനിടെ 6767 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,31,868 ആയി. 147 മരണങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോർട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 3867 ആയി ഉയർന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട് എന്നീ സംസഥാനങ്ങളിലാണ് ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ അരലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 60 പേർ മരിച്ചു.

 


ഗുജറാത്തിൽ കോവിഡ് രോഗികളുടെ എണ്ണം പതിനാലായിരം കടന്നു. 24 മണിക്കൂറിനിടെ 394 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 14063 ആണ്. 858 പേർ മരിച്ചു. ഡൽഹിയിൽ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ മേലെയാണ്. ഡൽഹിയിൽ നിന്ന് രാജ്ധാനി എക്‌സ്പ്രസിൽ ത്രിപുരയിലെത്തിയ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 508 പുതിയ കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 13418ഉം മരണം 261ഉം ആയി ഉയർന്നു.

 


അഹമ്മദാബാദിൽ പോസിറ്റീവ് കേസുകൾ 10280 ആയി ഉയർന്നു. രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. മധ്യപ്രദേശിൽ 294 പോസിറ്റീവ് കേസുകളും 9 മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 254 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഛത്തീസ്ഗഡിൽ റിപ്പോർട്ട് ചെയ്ത 170 കേസുകളിൽ 80 ശതമാനവും കുടിയേറ്റ തൊഴിലാളികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

 

 

OTHER SECTIONS