ഏഴ് കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കി ; യുവതി അറസ്റ്റില്‍

By online desk.23 03 2019

imran-azhar

 

വാഷിങ്ടന്‍: പണം സമ്പാദിക്കുന്നതിനായി ദത്തെടുത്ത ഏഴു കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കുകയും യൂട്യൂബ് വിഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. അന്യായമായി തടവില്‍ വയ്ക്കല്‍, ബാലപീഡനം, ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മഷാലേ ഹക്‌നീ എന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തത്.

 

ഏകദേശം 250 ദശലക്ഷം കാഴ്ചക്കാരും എട്ടു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമാണ് ഇവരുടെ 'ഫന്റാസ്റ്റിക് അഡ്വഞ്ചേഴ്‌സ്' എന്ന യൂട്യൂബ് ചാനലിന് ഉള്ളത്. ആറു മുതല്‍ 15 വയസ്‌സുവരെയുള്ള കുട്ടികളെക്കൊണ്ട് വിവിധ സാഹസിക കൃത്യങ്ങള്‍ ചെയ്യിക്കുകയാണ് ചാനലിലെ പ്രധാന പരിപാടി.


വളരെ വിചിത്രമായ തരത്തില്‍ തോക്കുകള്‍ കൊണ്ട് പരസ്പരം വെടിയുതിര്‍ക്കുന്ന വിഡിയോകളാണ് ഇതിലധികവും. വിഡിയോ അവസാനിക്കുമ്പോള്‍ കുട്ടികള്‍ കാമറയിലേക്ക് നോക്കി ചാനല്‍ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും ആവശ്യപ്പെടും. എന്നാല്‍ വീട്ടില്‍ ഈ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നു പൊലീസ് പറയുന്നു.

 

ഈ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതിരിക്കുകയും ശുചിമുറിയില്‍ ദിവസങ്ങളോളം പൂട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടെന്നാണു പൊലീസ് റിപ്പോര്‍ട്ട്. കൂടാതെ മുഖത്തും ശരീരത്തിലും കുരുമുളക് സ്‌പ്രേ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും കുട്ടികളിലൊരാള്‍ പറഞ്ഞു.ബെല്‍റ്റോ ബ്രഷോ ഉപയോഗിച്ച് അടിക്കുക, തല മുതല്‍ കാല്‍പാദം വരെ കുരുമുളക് സ്‌പ്രേ ചെയ്യുക തുടങ്ങിയവയായിരുന്നു ഹക്‌നീയുടെ ക്രൂരവിനോദമെന്നും കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.

 


ഹക്‌നീ പറയുന്നത് അനസരിക്കാത്ത പക്ഷം സ്വകാര്യ ഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രേ ചെയ്യുമായിരുന്നുവെന്നും നാലഞ്ചു ദിവസത്തേക്ക് കടുത്ത വേദനയനുഭവിക്കാന്‍ വിടുമായിരുന്നുവെന്നും മറ്റൊരു പെണ്‍കുട്ടി പറഞ്ഞു. ചിലപ്പോള്‍ കൂട്ടത്തിലെ ആണ്‍കുട്ടികളുടെ ലിംഗത്തിന്റെ അഗ്രത്തില്‍ ഹക്‌നീ നുള്ളിപ്പറിക്കാറുണ്ടായിരുന്നുവത്രെ. പലപ്പോഴും രക്തമൊലിപ്പിച്ച് നടക്കുന്ന അവസ്ഥയായിരുന്നു ഇവര്‍ക്കെന്നും പൊലീസ് പറയുന്നു.

 

കൊടും തണുപ്പുവെള്ളത്തില്‍ കുട്ടികളെ നിര്‍ബന്ധിച്ചു കുളിപ്പിക്കുമായിരുന്നു. ഇത്തരത്തില്‍ കുട്ടികളെ ഉപദ്രവിച്ചും പട്ടിണിക്കിട്ടും 2.5 ദശലക്ഷം ഡോളറാണ് ഹക്‌നീ സമ്പാദിച്ചത്. യൂട്യൂബിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ചാനല്‍ അവര്‍ നീക്കം ചെയ്തു. ഈ മാസം 13ന് ഹക്‌നീയുടെ സ്വന്തം മകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരത പൊലീസ് കണ്ടെത്തിയത്. ഇവരുടെ വീട്ടില്‍ ആരോഗ്യപരിശോധനയ്‌ക്കെത്തിയ സംഘമാണ് ദത്തെടുക്കപ്പെട്ട ഒരു കുട്ടിയെ ഹക്‌നീയുടെ വീട്ടിലെ ശുചിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഡയപ്പര്‍ മാത്രമായിരുന്നു പൊലീസ് കണ്ടെത്തുമ്പോള്‍ കുട്ടി ധരിച്ചിരുന്നത്.

 

മറ്റ് ഏഴു കുട്ടികളെയും പരിശോധിച്ചതോടെ ഇവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം പോലും നല്‍കുന്നിലെ്‌ളന്ന് പൊലീസിന് ബോധ്യപ്പെട്ടു. ദാഹിക്കുന്നുവെന്നും വിശക്കുന്നുവെന്നുമാണ് ഇവര്‍ പൊലീസ് സംഘത്തോട് ആദ്യം പറഞ്ഞത്. എന്നാല്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ തയ്യാറായില്‌ള. ചോദിച്ചപ്പോള്‍ ഹക്‌നീ മര്‍ദ്ദിക്കുമെന്നാണു കുട്ടികള്‍ പറഞ്ഞത്.

 

ദിവസേന ഞങ്ങളെ ശുചിമുറിയില്‍ പൂട്ടിയിടാറുണ്ടെന്നും വിശന്നാല്‍ ഭക്ഷണമോ ദാഹിച്ചാല്‍ കുടിവെള്ളമോ തരാറിലെ്‌ളന്നും പറഞ്ഞ കുട്ടികള്‍ വെറുംനിലത്ത് കിടത്തുകയാണ് പതിവെന്നും പറഞ്ഞു. സംഭവത്തില്‍ ഹക്‌നിയുടെ രണ്ടു മക്കളെയും കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. വീട്ടില്‍ ബാലപീഡനം നടന്നിട്ടും റിപ്പോര്‍ട്ട് ചെയ്തിലെ്‌ളന്ന കാരണത്താലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. എന്നാല്‍ ആരോപണങ്ങള്‍ ഹക്‌നീ തള്ളി.