മഥുരയിലെ എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാര്‍ യാത്രികരായ 7 പേര്‍ക്ക് ദാരുണാന്ത്യം

By Avani Chandra.07 05 2022

imran-azhar

 

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ യമുന എക്സ്പ്രസ് വേയില്‍ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ കാര്‍ യാത്രികരായ ഏഴു പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ മഥുരയിലെ നൗജീല്‍ മേഖലയിലായിരുന്നു അപകടം. മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ഇവര്‍ നോയിഡയില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നുവെന്ന് റൂറല്‍ എസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.

 

 

OTHER SECTIONS