ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയിൽ സ്ഫോടനം: ഏഴ് പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

By Sooraj Surendran.05 07 2020

imran-azhar

 

 

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയിൽ സ്ഫോടനം. മോദിനഗറിലെ ബഖര്‍വ ഗ്രാമത്തിലുള്ള ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ ഏഴ് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് ഫാക്ടറിയിൽ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. അപകടകാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അപകടത്തിൽ മരിക്കുകയും, പരിക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

 

OTHER SECTIONS